രാജ്യത്തെ പ്രമുഖ ടെലിക്കോം സേവന ദാതാക്കളായ എയര്‍ടെല്‍ കേരളത്തില്‍ 4G ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കാന്‍ ഒരുങ്ങുന്നു. 2010ല്‍ നടന്ന ബ്രോഡ്ബാന്‍ഡ് ലേലത്തില്‍ കേരളത്തില്‍ ലൈസന്‍സ് നേടിയ ക്വാല്‍ക്കോമിന്റെ 49 ശതമാനം ഓഹരി എയര്‍ടെല്‍ വാങ്ങിയതോടെയാണ് കേരളത്തിനു പുറമെ ഡല്‍ഹി, മുംബൈ, ഹരിയാന എന്നിവിടങ്ങളില്‍ 4G ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കാന്‍ എയര്‍ടെല്ലിന് അവസരം ലഭിച്ചിരിക്കുന്നത്. എയര്‍ടെല്ലിനു പുറമെ റിലയന്‍സിന്റെ ഇന്‍ ഫോടെല്ലാണ് കേരളത്തില്‍ 4G ബ്രോഡ്ബാന്‍ഡ് സേവനം നല്കാന്‍ ലൈസന്‍സ് ലഭിച്ചിരിക്കുന്ന മറ്റൊരു കമ്പനി. LTE സാങ്കേതിക വിദ്യയാണ് 4G ബ്രോഡ്ബാന്‍ഡ് സേവനത്തിനായി എയര്‍ടെല്‍ ഉപയോഗിക്കുക. 2014ലോടു കൂടി ക്വാല്‍ക്കോമിന്റെ മുഴുവന്‍ ഓഹരിയും നേടി പൂര്‍ണ്ണ നിയന്ത്രണം നേടിയെടുക്കുവാന്‍ എയര്‍ടെല്‍ തീരുമാനിച്ചിട്ടുണ്ട്.
